S K VASANTHAN

S K VASANTHAN

മലയാള ചരിത്ര ഗവേഷകനും അധ്യാപകനും നോവലിസ്റ്റുമാണ് ഡോ. എസ്.കെ. വസന്തൻ.[1] ഇടപ്പള്ളി കരുണാകര മേനോന്റേയും തത്തംപിള്ളി സരസ്വതി അമ്മയുടെയും മകനായി 1935 നവമ്പർ 17 ന് ഇടപ്പള്ളിയിൽ ജനിച്ചു.[2] ഇടപ്പള്ളിയിലും എറണാകുളത്തുമായി വിദ്യാഭ്യാസം. കാലടി ശ്രീശങ്കര കോളേജിലും പിന്നീട് സംസ്കൃത സർവ്വകലാശാലയിലും അധ്യാപകനായിരുന്നു.ഉപന്യാസം, നോവൽ, ചെറുകഥ, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ വിവിധ ശാഖകളിൽ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 2007-ൽ വൈജ്ഞാനിക സാഹിത്യത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരം കേരള സാംസ്കാരികചരിത്ര നിഘണ്ടു എന്ന ഗ്രന്ഥത്തിന് ലഭിച്ചു.[3] 2013 ൽ സമഗ്ര സംഭാവനയ്ക്കുള്ള അക്കാദമി പുരസ്കാരജേതാവുമായിരുന്നു

Found 1 books in total
Books per page: